കേരളം

kerala

ETV Bharat / city

അങ്കമാലിയില്‍ വാക്കേറ്റത്തിനിടെ മകന്‍റെ കുത്തേറ്റ അമ്മ മരിച്ചു ; മകന്‍ റിമാന്‍ഡില്‍ - kottayam district news

വാക്കേറ്റത്തിനിടെ മകന്‍റെ കുത്തേറ്റ അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു

മകന്‍റെ കുത്തേറ്റ അമ്മ മരിച്ചു  മകന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു  മകന്‍ അമ്മയെ കൊന്നു  woman stabbed by son dies  son stabs mother to death  son stabs mother in angamaly  അങ്കമാലി മകന്‍ അമ്മയെ കുത്തി  woman stabbed by son dies in hospital  കോട്ടയം ജില്ല വാര്‍ത്തകള്‍  kottayam district news  മകന്‍റെ കുത്തേറ്റ അമ്മ
അങ്കമാലിയില്‍ വാക്കേറ്റത്തിനിടെ മകന്‍റെ കുത്തേറ്റ അമ്മ മരിച്ചു ; മകന്‍ റിമാന്‍ഡില്‍

By

Published : Aug 14, 2022, 4:23 PM IST

കോട്ടയം: മകന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി മേരിയാണ് (52) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന്(14.08.2022) രാവിലെയാണ് മരണം സംഭവിച്ചത്.

ഓഗസ്റ്റ് ഒന്നിന് പുലർച്ചെ വീട്ടിൽ വച്ചാണ് മേരിക്ക് കുത്തേറ്റത്. വാക്കുതർക്കത്തെ തുടർന്ന് മകൻ കിരൺ മേരിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആഴത്തിലുള്ള കുത്തിൽ കുടൽമാല പുറത്ത് വന്നിരുന്നു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മേരിയുടെ വയറ്റിൽ ശസ്‌ത്രക്രിയ നടത്തിയിരുന്നു. പിന്നീട് കോട്ടയം എംസിഎച്ചിലേക്ക് മാറ്റുകയായിരുന്നു. കിരൺ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.

ABOUT THE AUTHOR

...view details