കേരളം

kerala

ETV Bharat / city

സ്‌കൂള്‍ തുറക്കല്‍ : മാർഗനിർദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി - ക്വാറന്‍റൈൻ

സ്‌കൂളുകളിൽ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് വീണ ജോര്‍ജ്

സ്‌കൂൾ തുറക്കൽ: മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് മന്ത്രിമാർ  VEENA GEORGE  SCHOOL REOPENING  ആരോഗ്യ പ്രവർത്തകർ  വീണ ജോർജ്ജ്  വി.എൻ. വാസവൻ  ക്വാറന്‍റൈൻ  കൊവിഡ്
സ്‌കൂൾ തുറക്കൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി

By

Published : Sep 28, 2021, 7:48 PM IST

കോട്ടയം : സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ മാർഗ നിർദേശങ്ങൾ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശം. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് ആരോഗ്യ മന്ത്രി വീണ ജോർജ്, സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവർ ഇതുസംബന്ധിച്ച് അധികൃതർക്ക് നിർദേശം നൽകിയത്.

സ്‌കൂളുകളിൽ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം ഏർപ്പെടുത്തണം. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ ക്വാറന്‍റൈനിൽ കൂടുതൽ ശ്രദ്ധ വേണം. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണനിരക്ക് 0.36 ശതമാനം മാത്രമാണ്. കാര്യക്ഷമമായ ചികിത്സ ഉറപ്പ് വരുത്തിയതിന്‍റെ ഫലമായാണ് മരണനിരക്ക് കുറഞ്ഞതെന്നും യോഗം വിലയിരുത്തി.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ വിദ്യാധരൻ, ആർ.സി.എച്ച്. ഓഫിസർ ഡോ.സി.ജെ. സിത്താര എന്നിവർ യോഗത്തിൽ വിശദീകരിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

ALSO READ :ഏഴുപേര്‍ക്ക് പുതുജീവിതം ; നേവിസിന്‍റെ മാതാപിതാക്കളുടെ പ്രവര്‍ത്തി മാതൃകാപരമെന്ന് വീണ ജോര്‍ജ്

യോഗത്തിൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എ.ഡി.എം. ജിനു പുന്നൂസ്, ആർ.എം.ഒ. ഡോ.ആർ.പി. രഞ്ജിൻ എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details