കേരളം

kerala

ETV Bharat / city

വാവ സുരേഷിന് മൂർഖന്‍റെ കടിയേറ്റു; തീവ്രപരിചരണ വിഭാഗത്തില്‍ - KOTTAYAM SNAKE ATTACK

മൂർഖനെ പിടികൂടുന്നതിനിടെ വലതുകാലിൽ വാവ സുരേഷിന് കടിയേറ്റത്.

വാവ സുരേഷിന് മൂർഖൻ കടിയേറ്റു  കുറിച്ചിയിൽ വച്ച് പാമ്പ് കടിയേറ്റു  Vava Suresh was bitten by snake  KOTTAYAM SNAKE ATTACK  VAVA SURESH
വാവ സുരേഷിന് മൂർഖൻ കടിയേറ്റു

By

Published : Jan 31, 2022, 7:08 PM IST

Updated : Jan 31, 2022, 7:30 PM IST

കോട്ടയം:കുറിച്ചിയിൽ വച്ച് വാവ സുരേഷിന് മൂർഖന്‍റെ കടിയേറ്റു. പാമ്പിനെ പിടിക്കുന്നതിനിടെയാണ് വലതുകാലിൽ വാവ സുരേഷിന് കടിയേറ്റത്. തിങ്കളാഴ്‌ച വൈകിട്ട് നാലരയോടെയാണ് സംഭവം. മൂന്നു ദിവസമായി പ്രദേശത്ത് കണ്ടുവന്ന പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു വാവ സുരേഷ്. പാമ്പിനെ ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേൽക്കുകയായിരുന്നു.

പാമ്പിന്‍റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ഭാരത് ആശുപത്രി എം ഡി വിനോദ് വിശ്വനാഥൻ അറിയിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് മെഡിക്കൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

വാവ സുരേഷിന് മൂർഖന്‍റെ കടിയേറ്റു

ALSO READ:'ഉത്തരവാദിത്തമില്ലാത്ത കാര്യങ്ങളിൽ പരസ്യപ്രസ്‌താവന നടത്തേണ്ട'; അധ്യാപകര്‍ക്കെതിരെ വീണ്ടും വി ശിവന്‍കുട്ടി

Last Updated : Jan 31, 2022, 7:30 PM IST

ABOUT THE AUTHOR

...view details