കോട്ടയം: വൈക്കം ഉദയനാപുരം അക്കരപ്പാടം കെപിഎംഎസ് 1369-ാം ശാഖയോഗ മന്ദിരം കത്തിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. അക്കരപ്പാടം സ്വദേശി സുനിൽകുമാറിനെയാണ്(40) അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇന്നലെ (01.08.2022) ഉച്ചയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വൈക്കത്ത് കെപിഎംഎസ് ശാഖയോഗ മന്ദിരം കത്തിച്ച പ്രതി അറസ്റ്റിൽ - vaikom kpms branch office fired accused arrested
അക്കരപ്പാടം സ്വദേശി സുനിൽകുമാറിനെയാണ്(40) അറസ്റ്റ് ചെയ്‌തത്. കെപിഎംഎസ് പുന്നലവിഭാഗം മഹിളാ സംഘത്തിന്‍റെ ഭാരവാഹി സ്ഥാനത്ത് നിന്ന് സുനിൽ കുമാറിന്‍റെ ഭാര്യയെ നീക്കിയതിനെ തുടർന്നാണ് ശാഖ ഓഫീസിന് തീയിട്ടത്.
വൈക്കത്ത് കെപിഎംഎസ് ശാഖയോഗ മന്ദിരം കത്തിച്ച പ്രതി അറസ്റ്റിൽ
കെപിഎംഎസ് പുന്നലവിഭാഗം മഹിള സംഘത്തിന്‍റെ ഭാരവാഹി സ്ഥാനത്ത് നിന്ന് സുനിൽ കുമാറിന്‍റെ ഭാര്യയെ നീക്കിയതിനെ തുടർന്നാണ് ഇയാൾ ശാഖയോഗ മന്ദിരം കത്തിച്ചത്. സ്‌കൂട്ടറിലെ പെട്രോൾ ഊറ്റിയെടുത്ത് കൊണ്ടുപോയി ശാഖാ ഓഫീസിന് തീയിടുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞ ജൂൺ 22ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ശാഖ ഓഫീസിന് തീപിടിച്ചത്.
120 കസേര, പടുത, പന്തൽ സാമഗ്രഗികൾ തുടങ്ങിയവ കത്തിനശിച്ചിരുന്നു.