മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം - കോട്ടയം വാര്‍ത്തകള്‍
40നും 50നും ഇടയ്‌ക്ക് പ്രായമുള്ള പുരുഷന്‍റെ മൃതശരീരത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ട്.
മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം
കോട്ടയം: പാലാ മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം. ചേര്‍പ്പുങ്കല്‍ ആണ്ടൂര്‍കവലയില്‍ നിന്നാണ് 40നും 50നും ഇടയ്‌ക്ക് പ്രായമുള്ള പുരുഷന്‍റെ മൃതശരീരം കണ്ടെടുത്തത്. മൂന്ന് ദിവസത്തിലധികം പഴക്കമുണ്ട്. മുകള്‍ഭാഗത്ത് നിന്നും ഒഴുകി വന്നതാകാമെന്നാണ് നിഗമനം. കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കാണാതായ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.