കോട്ടയം: കോട്ടയം മണിമലയില്‍ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. നിർമാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബിഎസ്‌എൻഎൽ ഓഫിസിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. വാഴൂർ ഇളങ്ങോയി സ്വദേശികളായ രേഷ്‌മ (30), ഷാരോൺ (18) എന്നിവരാണ് മരിച്ചത്.
നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു - kottayam car accident news
നിർമാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബിഎസ്‌എൻഎൽ ഓഫിസിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്
നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു
തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊന്തൻ പുഴയിൽ നിന്ന് മണിമലയ്ക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ബെർത്ത്ഡേ പാർട്ടിക്ക് പോയി മടങ്ങിവരികയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്. മറ്റ് തടസങ്ങളൊന്നുമില്ലാത്ത റോഡിൽ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.
Also read: ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി; മൂന്നു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ചു