കേരളം

kerala

ETV Bharat / city

പരസ്യ മദ്യപാനം ചേദ്യം ചെയ്‌ത യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികൾ പിടിയിൽ - Two accused arrested in killing a young man in Kottayam

നെച്ചിപ്പുഴൂർ സ്വദേശികളായ അജിത്ത്, അനീഷ് എന്നിവരാണ് പിടിയിലായത്.

Kottayam muder case  കോട്ടയത്തെ കൊലപാതകം  കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്  മദ്യപാനം ചോദ്യം ചെയ്‌ത യുവാവിനെ കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ  Kottayam crime news  Two accused arrested in killing a young man in Kottayam  കോട്ടയം വാർത്തകൾ
പരസ്യ മദ്യപാനം ചേദ്യം ചെയ്‌ത യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികൾ പിടിയിൽ

By

Published : Aug 12, 2022, 8:26 PM IST

കോട്ടയം:പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്‌തതിനെത്തുടർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. നെച്ചിപ്പുഴൂർ സ്വദേശി അജിത്ത് (30) ളാലം നെച്ചിപ്പുഴൂർ സ്വദേശി അനീഷ് എന്ന് വിളിക്കുന്ന വിനീത് (38) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. സുനീഷ് എന്ന യുവാവിനെയാണ് പ്രതികൾ വീട്ടിൽ നിന്ന് വലിച്ചിറക്കി മർദിച്ച് കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പ്രതികൾ കരൂർ പഞ്ചായത്ത് വക രാജീവ് നഗർ ടിവി സെന്‍ററിൽ ഇരുന്നു മദ്യപിക്കുകയും ഇത് ശ്രദ്ധയിൽപ്പെട്ട സുനീഷ് ഇവരോട് ഇവിടെയിരുന്ന് മദ്യപിക്കാൻ പാടില്ല എന്ന് പറയുകയും ചെയ്‌തിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്‌തു. ഇതിനുശേഷം വീട്ടിലേക്ക് പോയ സുനീഷിനെ പ്രതികൾ വീട്ടിൽ കയറി വലിച്ചിറക്കി വിറക് കമ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആദ്യം പാലാ ജനറൽ ആശുപത്രിയിലും ശേഷം കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. എന്നാൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതിനാൽ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ചിങ്ങവനം പാത്താമുട്ടത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്.

കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പാലാ ഡിവൈഎസ്‌പി ഗിരീഷ് പി. സാരഥി, പാലാ എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സിപിഒമാരായ രഞ്ജിത്ത്, ജോഷി മാത്യു, ജോജി ജോസഫ്, ജോസ് സ്റ്റീഫൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ABOUT THE AUTHOR

...view details