കേരളം

kerala

ETV Bharat / city

സഞ്ചാരികളും യാത്രകളുമില്ല; തകര്‍ന്ന് ടൂറിസ്‌റ്റ് ബസ്‌ മേഖല - കൊവിഡ് വാര്‍ത്തകള്‍

നികുതിയിളവാണ് സർക്കാരിൽ നിന്നും ബസുടമകൾ പ്രതീക്ഷിക്കുന്നത്. പക്ഷേ സർക്കാർ തിരിഞ്ഞു നോക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി മോടിപിടിപ്പിച്ച് പുറത്തിറക്കിയ വാഹനങ്ങൾ തുരുമ്പെടുത്തും കാടുകയറിയും നശിക്കുകയാണ്.

tourist bus owners in crisis  covid news  tourist bus news  കൊവിഡ് വാര്‍ത്തകള്‍  ടൂറിസ്‌റ്റ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  ടൂറിസ്‌റ്റ് ബസ് വാര്‍ത്തകള്‍
സഞ്ചാരികളും യാത്രകളുമില്ല; തകര്‍ന്ന് ടൂറിസ്‌റ്റ് ബസ്‌ മേഖല

By

Published : Aug 27, 2020, 4:10 PM IST

Updated : Aug 27, 2020, 5:41 PM IST

കോട്ടയം: കൊവിഡിനെ തുടർന്ന് തകർന്നടിഞ്ഞ ഓരോ മേഖലകളും പതിയെ പഴയ താളം കണ്ടെത്താൻ ശ്രമിക്കുമ്പോൾ താളമപ്പാടെ പിഴച്ച് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് വ്യവസായ മേഖല. ആഘോഷങ്ങളും, വിനോദ സഞ്ചാരവും നിലച്ചതോടെ ടൂറിസ്റ്റ് ബസുകൾ നിരത്തൊഴിഞ്ഞു. മൈതാനങ്ങളിലും റോഡരികിലും വിശ്രമിക്കുന്ന ബസുകളുടെ നിലവിലെ അവസ്ഥ പരിതാപകരമാണ്.

സഞ്ചാരികളും യാത്രകളുമില്ല; തകര്‍ന്ന് ടൂറിസ്‌റ്റ് ബസ്‌ മേഖല

ഓട്ടം ഇല്ലാതായതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റ് ബസുടമകളും ജി ഫോം സമർപ്പിച്ചിരിക്കുകയാണ്. ജോലിയില്ലാതായതോടെ തൊഴിലാളികളിൽ അധികവും മറ്റു തൊഴിലുകളിലേക്ക് ചേക്കേറി. പരിമിതമായ അനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിച്ചപ്പോൾ ബസുടമകളുടെ ദുരിതം ആരുടെയും കണ്ണിൽപ്പെട്ടില്ല. ഭീമമായ തുകയാണ് നികുതിയിനത്തിലും, ഇൻഷുറൻസിലും, വാഹനങ്ങളുടെ അടവിലും മറ്റുമായി ബസുടമകളിൽ നിന്നും ചിലവാകുന്നത്. നികുതിയിളവാണ് സർക്കാരിൽ നിന്നും ബസുടമകൾ പ്രതീക്ഷിക്കുന്നത്. പക്ഷേ സർക്കാർ തിരിഞ്ഞു നോക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി മോടിപിടിപ്പിച്ച് പുറത്തിറക്കിയ വാഹനങ്ങൾ തുരുമ്പെടുത്തും കാടുകയറിയും നശിക്കുകയാണ്.

Last Updated : Aug 27, 2020, 5:41 PM IST

ABOUT THE AUTHOR

...view details