കോട്ടയം: കായല്‍ കാഴ്‌ചകള്‍ ആസ്വദിച്ച് രുചികരമായ ഭക്ഷണം കഴിക്കണോ? വൈക്കം കായലോരത്ത് കെടിഡിസി ഒരുക്കിയ ഡബിള്‍ ഡെക്കര്‍ ഫുഡി വീല്‍സ് ഭക്ഷണശാലയിലെത്തിയാല്‍ മതി.
വൈക്കം കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ കണ്ടം ചെയ്‌ത ബസാണ് രൂപ മാറ്റം വരുത്തി ഡബിള്‍ ഡെക്കര്‍ ആക്കിയത്. 20 ഇരിപ്പിടങ്ങളുള്ള താഴത്തെ നില പൂര്‍ണമായും ശീതീകരിച്ചതാണ്. മുകളിലത്തെ നില ഓപ്പണ്‍ ഡെക്ക് മാതൃകയിലാണുള്ളത്. 24 ഇരിപ്പിടങ്ങളാണ് മുകളിലത്തെ നിലയിലുള്ളത്. സമീപമുള്ള പുല്‍ത്തകിടിയിലും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
വൈക്കം കായലോരത്ത് ഡബിള്‍ ഡെക്കര്‍ ഭക്ഷണശാല; ഫുഡീ വില്‍സിന്‍റെ രുചി യാത്രക്ക് തുടക്കം ഫുഡി വീല്‍സ് എന്ന പേരില്‍ കെഎസ്‌ആര്‍ടിസി എന്‍ജിനീയറിങ് വിഭാഗം നിര്‍മിച്ച ഭക്ഷണശാല ഏഴ് മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 40 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. കെടിഡിസിയുടെ ബോട്ട് മാതൃകയിലുള്ള ഭക്ഷണശാലക്ക് സമീപമാണ് പുതിയ ഡബിള്‍ ഡെക്കര്‍ ഭക്ഷണശാലയും സജ്ജമായിട്ടുള്ളത്. ടോയ്‌ലറ്റ് സൗകര്യമടക്കം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫുഡി വീല്‍സ് സംസ്ഥാനത്തുടനീളം ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്
വൈക്കത്ത് ആരംഭിച്ച ഡബിള്‍ ഡെക്കര്‍ ബസ് ഭക്ഷണശാല സംസ്ഥാനത്തുടനീളമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫുഡി വീല്‍സ് ഭക്ഷണശാല ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഭക്ഷണശാല ഉദ്ഘാടനം ചെയ്‌തു കെഎസ്ആര്‍ടിസിയുടെ ഉപയോഗ ശൂന്യമായ എല്ലാ ബസുകളെയും ടൂറിസത്തിന്‍റെ ഭാഗമാക്കാനാണ് തീരുമാനം. ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ പെപ്പര്‍ പദ്ധതിയുടെ ഭാഗമായി അന്തര്‍ദേശീയ ടൂറിസം ഡെസ്റ്റിനേഷനില്‍ ഇടം നേടിയ വൈക്കത്തിന്‍റെ ടൂറിസം സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഫുഡി വീല്‍സ് പോലുള്ള നവീന സംരംഭങ്ങള്‍ക്ക് സാധിക്കും.
കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ കണ്ടം ചെയ്‌ത ബസ് രൂപമാറ്റം വരുത്തിയാണ് ഡബിള്‍ ഡെക്കറാക്കിയത് വൈക്കത്തിന്‍റെ പൈതൃക കാഴ്‌ചകള്‍ക്കൊപ്പം നവോത്ഥാന മുന്നേറ്റങ്ങളും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളും ഉള്‍ക്കൊള്ളുന്ന ചരിത്രവും പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: ഇതൊക്കെ എന്ത്... മൂന്ന് മിനിട്ടില്‍ 19 ഇഡ്ഡലിയൊക്കെ പുഷ്‌പം പോലെ....