കോട്ടയം: വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തീരുമാനം കേരളത്തിലെ കോൺഗ്രസിന്‍റെ നന്മയ്ക്ക് ഉതകട്ടെ എന്ന് ആശംസിക്കുന്നു. അറിയാത്ത കാര്യങ്ങൾ പഠിച്ച് മുന്നോട്ടു പോകാൻ സതീശന് ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു.
"അറിയാത്ത കാര്യങ്ങള്‍ പഠിച്ച് മുന്നോട്ട് പോകട്ടെ"; വി.ഡി സതീശന് ആശംസയുമായി തിരുവഞ്ചൂർ - വിഡി സതീശൻ വാർത്തകള്‍
തീരുമാനം കേരളത്തിലെ കോൺഗ്രസിന്‍റെ നന്മയ്ക്ക് ഉതകട്ടെ എന്ന് ആശംസിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.
തിരുവഞ്ചൂർ
തോൽവി ഉണ്ടായി എന്ന് സമ്മതിച്ചുകൊണ്ട് വേണം മുന്നോട്ടു പോകാൻ. കേരളത്തിൽ കോൺഗ്രസിനെ എഴുതിത്തള്ളാൻ സാധിക്കില്ല. കോൺഗ്രസിൽ സമഗ്രമായ മാറ്റം വേണം. തൊലിപ്പുറത്തെ ചികിത്സകൊണ്ട് രോഗം മാറില്ല. രമേശ് ചെന്നിത്തല കാര്യക്ഷമമായി പ്രവർത്തിച്ചു. പരമാവധി പ്രവർത്തനങ്ങൾ ചെന്നിത്തല ചെയ്തിട്ടുണ്ട്. മുതിർന്ന നേതാവ് എന്ന നിലയിൽ ഞാൻ പക്വതയോടെ പെരുമാറി. ഒറ്റക്കെട്ടായി മുന്നോട്ടു പോകുക എന്നാണ് ലക്ഷ്യമെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.