കോട്ടയം: ജില്ലയിലെ കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിലെ ആഘോഷ പരിപാടികൾ പൂർണ്ണമായും ഉപേക്ഷിച്ചു. കോട്ടയം ജില്ലയിൽ ചെങ്ങളം സ്വദേശികൾക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതേടുകൂടിയാണ് നടപടി. ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ മാത്രം നടത്തിയാൽ മതിയെന്നാണ് നിലവിലെ തീരുമാനം. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ, ഉത്സവങ്ങൾ, എന്നിങ്ങനെ പൊതുജനങ്ങൾ ഒത്തുചേരാൻ സാധ്യതയുള്ള എല്ലാ പരിപാടികളും ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരം ക്ഷേത്രം ഉപദേശക സമിതിയും ദേവസ്വം ബോർഡും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.
തിരുനക്കര ഉത്സവാഘോഷങ്ങള്‍ ഉപേക്ഷിച്ചു - കോട്ടയം വാര്‍ത്തകള്‍
ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ മാത്രം നടത്തിയാൽ മതിയെന്നാണ് നിലവിലെ തീരുമാനം. ഈ മാസം പതിനാലാം തിയ്യതിയാണ് ഉത്സവം ആരംഭിക്കേണ്ടിയിരുന്നത്.
തിരുനക്കര ഉത്സവാഘോഷങ്ങള്‍ ഉപേക്ഷിച്ചു
ഈ മാസം 14ാം തിയ്യതിയാണ് ഉത്സവം ആരംഭിക്കേണ്ടിയിരുന്നത്. ഉത്സവത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ തിരുനക്കര പകൽപ്പൂരം ഇരുപതാം തിയ്യതിയുമാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.