കോട്ടയം: പാലായില്‍ ബി.ജെ.പിക്ക് വേണ്ടി മൂന്നാം തവണയാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുകൂടിയായ എന്‍. ഹരി സ്ഥാനാര്‍ഥിയുടെ കുപ്പായമണിയുന്നത്. 2011 ല്‍ ആയിരുന്നു ആദ്യ മത്സരം. അന്ന് 8,000 വോട്ടുകള്‍ മാത്രമാണ് സ്വന്തം പേരിലാക്കാന്‍ ഹരിക്ക് കഴിഞ്ഞത്. എന്നാല്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ വോട്ടുകളുടെ എണ്ണം 24,000 ആയി ഉയര്‍ന്നു. ഈ മുന്നേറ്റം തന്നെയാണ് മൂന്നാം തവണയും പാലായില്‍ മല്‍സരിക്കാന്‍ ഹരിയെ അര്‍ഹനാക്കിയത്.
പാലായില്‍ ഹരിക്ക് മൂന്നാമങ്കം
പാലായിലെ ബി.ജെ.പിയുടെ അംഗത്വ വർധനവും ഹരിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും എന്‍.ഡി.എക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്
പാലാ കേന്ദ്രീകരിച്ചുള്ള ഹരിയുടെ പ്രവർത്തനങ്ങളും, ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും പാലയിലെ ബി.ജെ.പിയുടെ അംഗത്വവർദ്ധനവും എന്‍ഡിഎ മുന്നണി ശുഭസൂചകമായാണ് കാണുന്നത്. തികഞ്ഞ ആത്മവിശ്വസത്തിലാണ് ഹരി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. നോമിനേഷന്‍ നല്‍കേണ്ട അവസാന ദിവസമായ നാലാം തിയതി ഹരി പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് ശക്തമായ പ്രചാരണ പരിപാടികളും കണ്‍വന്‍ഷനുകളും ആരംഭിക്കും. മറുപക്ഷത്തുള്ള യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമും എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനും പ്രചരണത്തിരക്കിലാണ്.