കോട്ടയം : ഭരണങ്ങാനം വേഴങ്ങാനം ശ്രീമഹാദേവ ക്ഷേത്രത്തില്‍ വ്യാഴാഴ്‌ച രാത്രിയില്‍ മോഷണം. അമ്പലത്തിന്‍റെ നാലമ്പലത്തിനുള്ളിൽ രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്. മൂവായിരം രൂപയോളം നഷ്‌ടപ്പെട്ടിട്ടുണ്ട്. വാതിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിലുണ്ടായിരുന്ന പണമാണ് കവര്‍ന്നത്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴേയ്ക്കും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഭരണങ്ങാനം വേഴങ്ങാനം ശ്രീമഹാദേവ ക്ഷേത്രത്തില്‍ മോഷണം - പാലാ പൊലീസ്
ക്ഷേത്രത്തിനുള്ളിലെ മേശവലിപ്പിലുണ്ടായിരുന്ന മൂവായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്.
ഭരണങ്ങാനം വേഴങ്ങാനം ശ്രീമഹാദേവ ക്ഷേത്രത്തില്‍ മോഷണം
പ്രദേശവാസികള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. പാലാ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ALSO READ :പിഞ്ചുകുഞ്ഞിന്‍റെ വായിൽ പ്ലാസ്റ്ററൊട്ടിച്ച് ചാക്കിലാക്കി കുളത്തിലെറിഞ്ഞു; പിതാവ് പിടിയിൽ