ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / city

സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് തിരുനക്കര ക്ഷേത്രത്തില്‍ മോഷണം - kottayam news

അഞ്ച് കാണിക്കവഞ്ചികളില്‍ നിന്നായി ഏകദേശം 5000 രൂപയിലധികം മോഷണം പോയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിലെ വലിയ കാണിക്ക പൊളിക്കാന്‍ മോഷ്‌ടാവിന് കഴിഞ്ഞില്ല

തിരുന്നക്കര ക്ഷേത്രത്തിലെ മോഷണം  Theft at kottayam Thirunakkara Temple  Thirunakkara Temple  kottayam news  കോട്ടയം വാര്‍ത്തകള്‍
തിരുനക്കര ക്ഷേത്രത്തില്‍ മോഷണം
author img

By

Published : Mar 6, 2020, 2:45 PM IST

Updated : Mar 6, 2020, 4:04 PM IST

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം കവര്‍ച്ച. മുഖം മറച്ചെത്തിയ മോഷ്‌ടാവ് ക്ഷേത്രത്തിനുള്ളിലെ അഞ്ച് കാണിക്കവഞ്ചികള്‍ തകര്‍ത്തു. ഏകദേശം 5000 രൂപയിലധികം മോഷണം പോയിട്ടുണ്ടന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിലെ വലിയ കാണിക്ക പൊളിക്കാന്‍ മോഷ്‌ടാവിന് കഴിഞ്ഞില്ല.

സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് തിരുനക്കര ക്ഷേത്രത്തില്‍ മോഷണം

വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു മോഷണം. ക്ഷേത്രത്തിനുള്ളില്‍ കയറിയ മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറി പുറത്തു നിന്നും പൂട്ടിയതിന് ശേഷമാണ് മോഷണം നടത്തിയത്. കാണിക്കവഞ്ചികള്‍ക്കുള്ളില്‍ നിന്ന് നോട്ടുകള്‍ മാത്രമാണ് എടുത്തിരിക്കുന്ന്. രാവിലെ ക്ഷേത്രത്തില്‍ എത്തിയ ദേവസ്വം ബോര്‍ഡ് അധികൃതരാണ് മോഷണ വിവരം അറിഞ്ഞത്. കോട്ടയം എസ്‌പി സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിശദമായ അന്വേഷണം നടത്തി വരികയാണെന്നും തെളിവുകൾ ശേഖരിച്ച് പ്രതിയെ ഉടൻ പിടികൂടുമെന്നും കോട്ടയം എസ്‌പി എസ്. സാബു പറഞ്ഞു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അരുണിനാണ് അന്വേഷണ ചുമതല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണമാണ് നിലവിൽ നടക്കുന്നത്. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Last Updated : Mar 6, 2020, 4:04 PM IST

ABOUT THE AUTHOR

...view details