ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലകൾ വെള്ളത്തിൽ - Changanassery rain updates
താഴ്ന്ന പ്രദേശമായ നക്രാൽ പുതുവേൽ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. എ.സി റോഡിലെ പുറമ്പോക്ക് കോളനി, അംബേദ്കര്‍ കോളനി, പൂവം തുടങ്ങിയ മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി
കോട്ടയം: വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലകൾ വെള്ളത്തിൽ മുങ്ങി. ഇതോടെ ചങ്ങനാശേരി-ആലപ്പുഴ റോഡിന്‍റെ പല ഭാഗങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി. മഴക്ക് പുറമെ കിഴക്കൻ വെള്ളവും ഒഴുകിയെത്തിയതോടെ പുത്തനാറും കര കവിഞ്ഞു. എ.സി റോഡിൽ വെള്ളം കയറിയതോടെ ഇരുചക്ര വാഹയാത്ര ദുഷ്കരമായി. പടിഞ്ഞാറൻ മേഖലയിലെ ഗ്രാമീണ റോഡുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശമായ നക്രാൽ പുതുവേൽ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. എ.സി റോഡിലെ പുറമ്പോക്ക് കോളനി, അംബേദ്കര്‍ കോളനി, പൂവം തുടങ്ങിയ മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങളിലേക്കും വെള്ളം കയറി തുടങ്ങിയതോടെ താലൂക്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്ന കാര്യത്തിൽ തഹസിൽദാർ തീരുമാനമെടുക്കും.