കോട്ടയം: കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളി തർക്കത്തില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ പൂർണമായും ഒഴിപ്പിച്ചശേഷം ജില്ലാ കലക്ടർ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. സത്യത്തിന്‍റെയും നീതിയുടെയും വിജയമാണ് ഇതെന്നും നിയമവാഴ്ചയില്ലാത്തിടത്ത് അരാജകത്വം നിലനിൽക്കുമെന്ന കോടതിയുടെ കണ്ടെത്തൽ ശ്ലാഘനീയമാണന്നും കാതോലിക്ക ബാവ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ
പളളി സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി സത്യത്തിന്‍റെയും നീതിയുടെയും വിജയമെന്ന് ഓർത്തഡോക്സ് സഭ
ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ
കോടതിവിധിയുടെ അടിസ്ഥാനത്തിൽ മലങ്കര ഓർത്തഡോക്സ് സഭ ആരെയും പള്ളിയിൽ നിന്ന് ഇറക്കി വിടില്ല.മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് എതിര് നിൽക്കില്ലെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കുന്നു. എന്നാല്‍ കർമ്മങ്ങൾ നടത്തേണ്ടത് നിയമാനുസൃത വികാരിയുടെ കാർമ്മികത്വത്തിൽ ആവണമെന്നും സഭ ആവശ്യപ്പെടുന്നു. എന്നാൽ യാക്കോബായ ഓർത്തഡോക്സ് തർക്കത്തിൽ മറ്റു ക്രൈസ്തവ സഭകൾ മധ്യസ്ഥത വഹിക്കാമെന്ന കത്തിൽ ഇതുവരെയും ഓർത്തഡോക്സ് സഭ നിലപാട് വ്യക്തമാക്കിയിട്ടില്ല.
TAGGED:
ഓർത്തഡോക്സ് സഭാ