കോട്ടയം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ.എയുമായ ഉമ്മൻ ചാണ്ടിയുടെ നിയമ സഭാംഗത്വത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾ 17 ന് ആരംഭിക്കും. സുവർണ്ണം സുകൃതം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് സംഘാടക സമിതി രൂപം നൽകിയിരിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾ 17ന് ആരംഭിക്കും - സുവർണ ജൂബിലി
സുവർണ്ണം സുകൃതം എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഒരുങ്ങുന്നത്.
17 കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കളായ രാഹുൽ ഗാന്ധി, മുകൾ വാസ്‌നിക്ക്, എ.കെ ആന്‍റണി തുടങ്ങിയവർ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുക്കുക. സമ്മേളനത്തിൽ സംസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വാർഡ് തലങ്ങളിൽ 15 ലക്ഷം പേർ പങ്കെടുപ്പിച്ചുള്ള ഓൺലൈൻ പരിപാടികളൊരുക്കാനും സംഘാടകർക്ക് പദ്ധതിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും ചടങ്ങിലേക്ക് പ്രവേശനം.