കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പിൽ പോളിങ് കഴിഞ്ഞതോടെ വീണ്ടും കലുഷിതമായി കേരളാ കോൺഗ്രസ് രാഷട്രീയം. ജോസഫ് വിഭാഗം നേതാക്കളായ ജോയി എബ്രാഹാം, സജി മഞ്ഞക്കടമ്പൻ എന്നിവരുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് ജോസ് കെ മാണി. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന ഒരു കാര്യവും തന്‍റെ ഭാഗത്ത് നിന്നുമുണ്ടാകില്ല. ജോസഫ് വിഭാഗത്തിന്‍റെ പ്രസ്താവന യുഡിഎഫിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുന്നണിയുടെ വിജയത്തെ ബാധിക്കുന്ന വിഷയങ്ങൾ ഗൗരവത്തോടെയാണ് യുഡിഎഫ് നേതൃത്വം കാണുന്നത്. ജോസ് ടോമിന്‍റെ വിജയം ഉറപ്പെന്നും ജോസ് കെ.മാണി പ്രതികരിച്ചു.
വിവാദ പ്രസ്താവനയ്ക്ക് യുഡിഎഫ് മറുപടി പറയുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. വിവാദങ്ങൾക്കില്ലെന്നും വിജയത്തിൽ ആശങ്കയില്ലെന്നും റോഷി അഗസ്റ്റിൻ പ്രതികരിച്ചു.
ജോസഫ് വിഭാഗത്തിന്‍റെ വിവാദ പരാമര്‍ശം; പ്രതികരിക്കാതെ ജോസ് കെ മാണിയും റോഷി അഗസ്‌റ്റിനും - ജോസ് കെ മാണി
യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന ഒരു കാര്യവും തന്‍റെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും, ജോസഫ് വിഭാഗത്തിന്‍റെ പ്രസ്താവന യുഡിഎഫിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു
ജോസഫ് വിഭാഗത്തിന്‍റെ വിവാദ പരാമര്‍ശം; പ്രതികരിക്കാതെ ജോസ് കെ മാണിയും റോഷി അഗസ്‌റ്റിനും
നേതാക്കൾക്കെതിരെ ഉണ്ടാകുന്ന അപകീർത്തിപ്പെടുത്തലുകൾ മുന്നണി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിൽ ഊന്നി വിവാദ പരാമർശങ്ങൾക്ക് യുഡിഎഫ് മറുപടി നൽകട്ടെ എന്ന നിലപാടിലാണ് ജോസ് കെ മാണി പക്ഷം.
ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാവ് ജോയി എബ്രഹാമിന്‍റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. കെ എം മാണി തന്ത്രശാലിയായ നേതാവായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള നേതാക്കള്‍ കുതന്ത്രശാലികളാണ് എന്നായിരുന്നു ജോയി എബ്രഹാമിന്‍റെ പരാമര്‍ശം.