കേരളം

kerala

ETV Bharat / city

ശുചിമുറിയില്‍ പോയ കുട്ടി കാൽവഴുതി ട്രെയിനിൽ നിന്ന് വീണു ; 10 വയസുകാരന് ദാരുണാന്ത്യം - kottayam child fells off train news

മലപ്പുറം മമ്പാട് പുള്ളിപ്പാടം സ്വദേശി മുഹമ്മദ് ഇഷാനാണ് മരിച്ചത്

ട്രെയിന്‍ മരണം വാര്‍ത്ത  കോട്ടയം ട്രെയിന്‍ മരണം വാര്‍ത്ത  കോട്ടയം ട്രെയിന്‍ പത്ത് വയസുകാരന്‍ മരണം വാര്‍ത്ത  കോട്ടയം ട്രെയിന്‍ പത്ത് വയസുകാരന്‍ മരണം  മൂലവട്ടം ട്രെയിന്‍ മരണം വാര്‍ത്ത  മൂലവട്ടം ട്രെയിന്‍ മരണം  മൂലവട്ടം മേല്‍പ്പാലം ട്രെയിന്‍ അപകടം വാര്‍ത്ത  മൂലവട്ടം മേല്‍പ്പാലം ട്രെയിന്‍ അപകടം  കോട്ടയം ട്രെയിന്‍ അപകടം വാര്‍ത്ത  കോട്ടയം ട്രെയിന്‍ അപകടം  kottayam train accident news  kottayam child death news  kottayam child fells off train news  kottayam child fells off train
ട്രെയിനിൽ നിന്ന് വീണ് പത്ത് വയസുകാരന് ദാരുണ മരണം

By

Published : Oct 12, 2021, 1:30 PM IST

കോട്ടയം: കോട്ടയം മൂലവട്ടത്ത് ട്രെയിനിൽ നിന്ന് വീണ് പത്ത് വയസുകാരൻ മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സ്വദേശി മുഹമ്മദ് ഇഷാനാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി 11.30 ഓടെ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം.

തിരുവനന്തപുരത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കുടുംബം. മൂലേടം മാടമ്പുകാട് ഭാഗത്തുവച്ച് ട്രെയിനിലെ ശുചിമുറിയില്‍ പോയ കുട്ടി കാൽ വഴുതി പുറത്തേക്ക് വീഴുകയായിരുന്നു.

Also read: ഗൂഡ്‌സ് ട്രെയിനിനടിയില്‍പ്പെട്ട് ആറുവയസുകാരിക്ക് ദാരുണാന്ത്യം

കുട്ടി വീഴുന്നത് കണ്ട് ബന്ധുക്കൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഓടിക്കൂടിയ നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ കലുങ്കിനടിയിൽ കുട്ടിയെ കണ്ടെത്തി. തുടർന്ന് പ്രദേശവാസിയുടെ വാഹനത്തിൽ ജില്ല ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details