കോട്ടയം :പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ലെന്നും ഒരു മതത്തേയും പരാമർശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പാലായിലെത്തി ബിഷപ്പിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പിന്‍റെ ക്ഷണം അനുസരിച്ചാണ് എത്തിയത്. സാമൂഹിക വിഷങ്ങൾ സംസാരിച്ചു. രാഷ്ട്രീയക്കാരനായല്ല, എം പിയായിട്ടാണ് വന്നത്. ഒരു മത വിഭാഗത്തേയും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടില്ല. എന്തെങ്കിലും പറയുമ്പോൾ ഒരു വിഭാഗം ഏറ്റെടുക്കുന്നതെന്തിനാണെന്നും സുരേഷ് ഗോപി ചോദിച്ചു.