കോട്ടയം:ചിർപ്പുങ്കലിൽ വിദ്യാർഥി ആറ്റിൽ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നിലപാടിലുറച്ച് ബിഷപ്പ് വയലിൽ ഹോളിക്രോസ് കോളജ് മാനേജ്മെന്‍റ്. വിദ്യാർഥിനിയുടെ ഹാൾ ടിക്കറ്റിന് പിറകിലായി പെൻസിലുപയോഗിച്ചാണ് പാഠഭാഗങ്ങൾ എഴുതി ചേർത്തിരിക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ അധ്യാപകൻ കോളജ് പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയും അദ്ദേഹമെത്തി, കുട്ടിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയുകയും ഹാൾ ടിക്കറ്റ് കണ്ട് ബോധ്യപ്പെടുകയുമായിരുന്നു. തുടർന്ന് വിദ്യാർഥിനിയോട് ഓഫിസിലെത്തി വിശദീകരണം എഴുതി നൽകണമെന്നും, തുടർന്നുള്ള പരീക്ഷകൾ എഴുതാമെന്നും അറിയിച്ചിരുന്നതായി കോളജ് മാനേജ്‌മെന്‍റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു. വിശദീകരണം എഴുതി നൽകാൻ കുട്ടി എത്താതായതോടെ സി.സി.ടി.വി പരിശോധിച്ചപ്പോൾ വിദ്യാർഥി പുറത്തേക്ക് പോകുന്നതായും കണ്ടു.
കോട്ടയത്തെ വിദ്യാര്‍ഥിയുടെ ആത്മഹത്യ; നിലപാടിലുറച്ച് കോളജ് അധികൃതര്‍
സംഭവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും കോളജ് അധികൃതർ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. വിദ്യാർഥിനിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്തിൽ മറ്റു മുറിവുകളും ഇല്ല.
കോളജിലെ റെഗുലർ വിദ്യാർഥിനി അല്ലാതിരുന്നതിനാൽ കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങളോ ഫോൺ നമ്പറുകളോ ഇല്ലാതിരുന്നതുകൊണ്ടാണ് വീട്ടിൽ വിളിച്ച് പറയാൻ സാധിക്കാതിരുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും കോളജ് അധികൃതർ വ്യക്തമാക്കി. വിദ്യാർഥിനിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്തിൽ മറ്റു മുറിവുകളും ഇല്ല. അതേ സമയം മരണത്തിൽ ദുരൂഹതയാരോപിച്ച് വിദ്യാർഥിനിയുടെ സംസ്കാര ചടങ്ങുകൾ നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് വീട്ടുകാരുടെയും സ്ഥലം എം.എൽ.എ പി.സി ജോർജിന്‍റെയും ഇടപെടലിനെ തുടർന്നാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. കോളജിന്‍റെ വാദങ്ങൾ തള്ളി വിദ്യാർഥിനിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ എം.ജി സർവകലാശാല മൂന്നംഗ സമിതിയെ നിയോഗിച്ചു.