പിക്കപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു - പാലാ
വേഴാങ്ങാനം സ്വദേശി പുരയിടത്തില്‍ ഔസേപ്പച്ചനാണ് മരിച്ചത്
പിക്കപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു
കോട്ടയം: പാലാ തൊടുപുഴ റോഡില്‍ അന്തീനാടിന് സമീപം വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വേഴാങ്ങാനം സ്വദേശി പുരയിടത്തില്‍ ഔസേപ്പച്ചനാണ് മരിച്ചത്. പിക്കപ്പ് വാനിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം നടന്നത്. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാലാ പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച ഔസേപ്പച്ചന്‍.
Last Updated : Oct 20, 2019, 7:15 PM IST