കേരളം

kerala

ETV Bharat / city

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; തെറ്റ് സംഭവിച്ചിട്ടില്ലെന്ന് കോളജ്‌ അധികൃതര്‍ - കോട്ടയം വാര്‍ത്തകള്‍

കോപ്പി എഴുതിയ ഹാള്‍ ടിക്കറ്റ് അധ്യാപകരും പ്രിന്‍സിപ്പലും പരിശോധിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഹാള്‍ടിക്കറ്റും കോളജ് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി.

Student Death Kottayam  kottayam news  കോട്ടയം വാര്‍ത്തകള്‍  വിദ്യാര്‍ഥിനിയുടെ ആത്മഹത്യ
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; തെറ്റ് സംഭവിച്ചിട്ടില്ലെന്ന് കോളജ്‌ അധികൃതര്‍

By

Published : Jun 8, 2020, 7:47 PM IST

കോട്ടയം:വിദ്യാര്‍ഥി മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കോളജിന്‍റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. അഞ്‌ജുവിന്‍റെ ഹാള്‍ടിക്കറ്റിന്‍റെ പിന്‍വശത്ത് കോപ്പി എഴുതി വച്ചിരുന്നുവെന്ന് ഹാള്‍ ടിക്കറ്റ് മാധ്യമങ്ങൾക്ക് മുന്നില്‍ പ്രദർശിപ്പിച്ച് കോളജ്‌ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ കാണാന്‍ ആവശ്യപ്പെട്ടുവെങ്കിലും കുട്ടി പ്രിന്‍സിപ്പലിനെ കാണാതെ പോവുകയാണുണ്ടായത്. പിറ്റേന്നാണ് കുട്ടിയെ കാണാതായതായി കോളജില്‍ അറിയുന്നത്. മറ്റ് കോളജിലെ കുട്ടി ആയിരുന്നതിനാലാണ് വീട്ടില്‍ അറിയിക്കാന്‍ സാധിക്കാതിരുന്നത്. മറ്റൊരു കോളജിലെ വിദ്യാര്‍ഥിയായ അഞ്ജു പരീക്ഷ എഴുതാനായാണ് ഈ കോളജില്‍ എത്തിയത്. പൊലീസിനെയും യൂണിവേഴ്‌സിറ്റിയെയും വിവരം അറിയിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. കുട്ടിയെ എഴുന്നേല്‍പിച്ചു നിര്‍ത്തിയിട്ടു പോലും ഇല്ലെന്നും അധികൃതര്‍ പറഞ്ഞു. കോപ്പി എഴുതിയ ഹാള്‍ടിക്കറ്റ് അധ്യാപകരും പ്രിന്‍സിപ്പലും പരിശോധിക്കുന്ന സിസിടിവി ദൃശ്യങ്ങളും കോപ്പി എഴുതിയ ഹാള്‍ടിക്കറ്റും കോളജ് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി.

ABOUT THE AUTHOR

...view details