കേരളം

kerala

ETV Bharat / city

മുഖ്യമന്ത്രി പ്രതിസ്ഥാനത്തെന്ന് പി.സി ജോര്‍ജ് - സ്പ്രിംഗ്ലര്‍ കരാര്‍

പ്രതിപക്ഷ നേതാവിനെ അപമാനിക്കാനാണ് പിണറായി ശ്രമിച്ചത്. പക്ഷേ കെ.എം ഷാജിയുടെ പ്രസ്താവനയോടെ അദ്ദേഹം കട്ടിലിന് അടിയില്‍ ഒളിച്ചു. വാര്‍ത്താസമ്മേളനവും റദ്ദാക്കി. മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് നല്ലത് - പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു.

Sprinkler deal; PC George against cm  Sprinkler deal latest news  സ്പ്രിംഗ്ലര്‍ കരാര്‍  പിസി ജോര്‍ജ്
സ്പ്രിംഗ്ലര്‍ ഇടപാട്; മുഖ്യമന്ത്രി പ്രതിസ്ഥാനത്തെന്ന് പി.സി ജോര്‍ജ്

By

Published : Apr 19, 2020, 5:02 PM IST

കോട്ടയം:സ്പ്രിംഗ്ലര്‍ ഇടപാടില്‍ തനിക്കാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞ ഐടി സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് പി.സി ജോര്‍ജ് എംഎല്‍എ. ഐടി സെക്രട്ടറി മാത്രം എങ്ങനെ ഉത്തരവാദിത്തം വഹിക്കും. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഒരു ഐഎഎസുകാരന്‍ കരാര്‍ ഒപ്പിട്ടെന്ന് വിശ്വസിക്കാനാവില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതിസ്ഥാനത്താണ്. ജനങ്ങളോട് എത്ര വിശദീകരിച്ചാലും അത് ഇല്ലാതാവില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

സ്പ്രിംഗ്ലര്‍ ഇടപാട്; മുഖ്യമന്ത്രി പ്രതിസ്ഥാനത്തെന്ന് പി.സി ജോര്‍ജ്

മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള യോഗ്യത പിണറായിക്ക് നഷടപ്പെട്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ അപമാനിക്കാനാണ് പിണറായി ശ്രമിച്ചത്. പക്ഷേ കെ.എം ഷാജിയുടെ പ്രസ്താവനയോടെ അദ്ദേഹം കട്ടിലിന് അടിയില്‍ ഒളിച്ചു. വാര്‍ത്താസമ്മേളനവും റദ്ദാക്കി. മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് നല്ലത്. അതാണ് അദ്ദേഹം ചെയ്ത പാപത്തിന് പരിഹാരമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ഐടി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യാത്തത്, പിണറായി അറിഞ്ഞുകൊണ്ടാണ് ഈ കച്ചവടം എന്നതിന് തെളിവാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

ABOUT THE AUTHOR

...view details