കോട്ടയം :ഈരാറ്റുപേട്ട വടക്കേക്കര ഭാഗത്തുള്ള കണ്ണാമുണ്ടയില്‍ ഫൈനാന്‍സില്‍ 13.400 ഗ്രാം തൂക്കം വരുന്ന മുക്കു പണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ പ്രതികള്‍ പിടിയില്‍.
പത്തനംതിട്ട കോട്ടപ്പള്ളില്‍ അനീഷ് (32), ഈരാറ്റുപേട്ട വരയത്ത്കാരോട്ട് സജു (37), പാലാ പൂവരണി ഒറ്റാലങ്കല്‍ തോമസ് (50), എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്. മുക്കുപണ്ടം പണയംവെച്ച് പ്രതികള്‍ 40,000 രൂപ കൈക്കലാക്കിയിരുന്നു.