കേരളം

kerala

ETV Bharat / city

കോട്ടയത്ത് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ - kottayam death news

ഇരുവരെയും വീ​ട്ടി​ൽ തൂ​ങ്ങി​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് തിങ്കളാഴ്‌ച രാ​വി​ലെ

യു​വാ​ക്ക​ൾ മ​രി​ച്ച​നി​ല​യി​ൽ  യുവാക്കള്‍ മരണം വാര്‍ത്ത  സഹോദരങ്ങള്‍ മരണം വാര്‍ത്ത  സഹോദരങ്ങള്‍ മരിച്ച നിലയില്‍ വാര്‍ത്ത  siblings death news  kottayam brothers death news  brothers found hanging news  kottayam death news  കോട്ടയം യുവാക്കള്‍ മരണം വാര്‍ത്ത
കോട്ടയത്ത് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

By

Published : Aug 2, 2021, 1:00 PM IST

Updated : Aug 2, 2021, 1:28 PM IST

കോ​ട്ട​യം: കോട്ടയം ക​ടു​വാ​ക്കു​ള​ത്ത് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ച​നി​ല​യി​ൽ. കൊ​ച്ചു​പ​റ​മ്പില്‍ നിസാർ ഖാ​ൻ (33), ന​സീ​ർ ഖാ​ൻ (33) എ​ന്നി​വ​രെ​യാ​ണ് തിങ്കളാഴ്‌ച രാ​വി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്‌ടപ്പെട്ടതും കടബാധ്യതയുമാണ് മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. നാ​ട്ട​ക​ത്തി​ന് സ​മീ​പ​ത്ത് താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ മൂ​ന്നുവ​ർ​ഷം മു​ന്‍പാണ് ഇ​വി​ടെ താ​മ​സ​ത്തി​നെ​ത്തി​യ​ത്.

കോട്ടയത്ത് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

അമ്മ രാവിലെ കാപ്പിയുമായി ഒരു മ​ക​ന്‍റെ മു​റി​യി​ൽ ചെ​ന്ന​പ്പോ​ൾ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടു. തുടര്‍ന്ന് അ​ടു​ത്ത മു​റി​ പരിശോധിച്ചപ്പോഴാണ് രണ്ടാമത്തെയാ​ളെയും തൂ​ങ്ങി ​മ​രി​ച്ച ​നിലയിൽ ക​ണ്ടത്.

നേരത്തെ ക്ര​യി​ൻ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്‌തിരു​ന്ന ഇ​വ​ർ​ക്ക് ഉ​ട​മ മ​രി​ച്ച​തോ​ടെ ജോ​ലി ന​ഷ്‌ട​മാ​യി​രു​ന്നു. ബാങ്ക് ലോൺ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചനയുണ്ട്. പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

Also read: മലപ്പുറം മോങ്ങത്ത് വാഹനാപകടം ; 5 പേർക്ക് ഗുരുതര പരിക്ക്

Last Updated : Aug 2, 2021, 1:28 PM IST

ABOUT THE AUTHOR

...view details