കേരളം

kerala

ETV Bharat / city

സ്ത്രീകള്‍ക്കായി ശുചിമുറി ഉണ്ട്; പക്ഷെ തുറക്കാറില്ല; അടച്ചിട്ട് സംരക്ഷിക്കുകയാണ് - kottayam

25 ലക്ഷം രൂപ ചിലവഴിച്ച് കോട്ടയം തിരുനക്കരയില്‍ നിര്‍മിച്ച ശൗചാലയം നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും അടഞ്ഞ് കിടക്കുന്നു

സ്ത്രീകള്‍ക്കായി ശുചിമുറി ഉണ്ട്; പക്ഷെ തുറക്കാറില്ല; അടച്ചിട്ട് സംരക്ഷിക്കുകയാണ്

By

Published : Jul 12, 2019, 10:40 PM IST

Updated : Jul 13, 2019, 12:13 AM IST

കോട്ടയം:അനുദിനം വളരുന്ന നഗരമെന്ന് അവകാശപ്പെടുമ്പോഴും കോട്ടയത്ത് വൃത്തിയുള്ള ഒരു ശൗചാലയം കണ്ടെത്തുക പ്രയാസമാണ്. നഗരത്തില്‍ എത്തുന്നവര്‍ പലപ്പോഴും പ്രാഥമിക കാര്യങ്ങള്‍ക്കായി ശൗചാലയം കണ്ടെത്താന്‍ അലയണം. സ്ത്രീകളാണ് ബുദ്ധിമുട്ടുന്നവരില്‍ ഏറെയും. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച സ്ത്രീകള്‍ക്ക് മാത്രമായുള്ള ശൗചാലയം തുറന്ന് കൊടുക്കാതെ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 25 ലക്ഷം രൂപ ചിലവഴിച്ച് തിരുനക്കരയില്‍ നിര്‍മിച്ച ശൗചാലയമാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും അടഞ്ഞ് കിടക്കുന്നത്.

സ്ത്രീകള്‍ക്കായി ശുചിമുറി ഉണ്ട്; പക്ഷെ തുറക്കാറില്ല; അടച്ചിട്ട് സംരക്ഷിക്കുകയാണ്

പദ്ധതികൾ ആവിഷ്കരിച്ച് നിർമാണം പൂർത്തികരിക്കാനല്ലാതെ ജനങ്ങൾക്ക് ഉപകാരപ്രഥമാവിധം അവ തുറന്ന് നൽകാൻ നഗരസഭ ശ്രമിക്കാറില്ലെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. നിർമാണം പൂർത്തിയാക്കിയിട്ടും എന്തുകൊണ്ട് തുറന്നു നൽകുന്നില്ല തുടങ്ങി നിരവധി ചോദ്യങ്ങളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്നത്. പ്രഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ നഗരമധ്യത്തിൽ ഈ നിർമിതികൾ നോക്കുകുത്തികളാവുകയാണ്.

Last Updated : Jul 13, 2019, 12:13 AM IST

ABOUT THE AUTHOR

...view details