കോട്ടയം: കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍. നെടുങ്കണ്ടം സ്വദേശി ബെന്നിയാണ് അറസ്റ്റിലായത്. യുവതികളുടെ പരാതിയെ തുടര്‍ന്ന് പിങ്ക് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. തിയേറ്റർ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികളോട് പ്രതി അസഭ്യം പറയുകയും കടന്ന് പിടിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് യുവതികള്‍ ബഹളം വയ്ക്കുകയും പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്‌തു.