കോട്ടയം :പാമ്പാടി ആലാമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന്‍ മരിച്ചു. സൗത്ത് പാമ്പാടി വെള്ളറമറ്റത്തിൽ രാജപ്പൻ (കുഞ്ഞൂഞ്ഞ് – 70) ആണ് മരിച്ചത്. അപകടശേഷം നിർത്താതെപോയ കാർ പൊലീസ് പിൻതുടർന്ന് പിടികൂടി.
ചൊവ്വാഴ്ച്ച വൈകുന്നേരം നാലരയ്ക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തലയ്ക്ക് സാരമായി പരിക്കേറ്റ രാജപ്പനെ പാമ്പാടി ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.