കോട്ടയം: മീനച്ചിലാറ്റില്‍ നിര്‍മിച്ചിട്ടുള്ള ചെക്ക് ഡാമുകളില്‍ നിന്നും മണല്‍വാരുന്നത് സംബന്ധിച്ച് നടപടി തുടങ്ങി. ഡാമുകളിലെ ചെളികോരി നീക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ജലവിഭവ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം പാലാ ആര്‍ഡിഒയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി മിനച്ചിലാറ്റിലെ മണല്‍ വാരുന്നതിന് തീരുമാനിച്ചത്. താലൂക്ക് വികസന സമിതി യോഗത്തിലും ഈ ആവശ്യം ഉയര്‍ന്നിരുന്നു.
മീനച്ചിലാറ്റിലെ ചെക്ക് ഡാമുകള്‍ നിന്ന് മണല്‍വാരാനുള്ള നടപടി ആരംഭിച്ചു - മീനച്ചിലാറ്
വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായാണ് നടപടി.
മേജര്‍ ഇറിഗേഷന്‍ കടുതുരുത്തി ഡിവിഷന്‍ എ.ഇ അജിമോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചെക്ക്ഡാമുകളിലും തുരുത്തുകളിലും പരിശോധന നടത്തിയത്. കളരിയമ്മാക്കല്‍, വകക്കാട്, ആറാം മൈല്‍, തിക്കോയി, തുടങ്ങി എട്ടോളം ചെക്ക്ഡാമുകളിലാണ് പരിശോധന നടന്നത്. ചെക്ക്ഡാമുകളില്‍ അടിഞ്ഞിട്ടുള്ള മണ്ണം ചെളിയും നീക്കുന്നതിന് പുറമെ ആറിന്‍റെ വിവിധയിടങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള തുരുത്തുകളും തിട്ടകളും നീക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് എടുക്കല്‍ നടപടികളാണ് ആരംഭിക്കത്. മണല്‍ നിര്‍മിതികേന്ദ്രത്തിന് കൈമാറാനാണ് സാധ്യത.
സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി എസ്റ്റിമേറ്റ് എടുത്തതിന് ശേഷമെ മണല്‍ നീക്കം ചെയ്യേണ്ട എജന്‍സിയേതെന്നതടക്കമുള്ള കാര്യത്തില്‍ അന്തിമ തിരുമാനം ഉണ്ടാവുകയുള്ളു. പാലാ നിയോജക മണ്ഡലം ഇടത് മുന്നണി നേതാക്കള്‍ മാണി സി. കാപ്പന്‍ എംഎല്‍എ മുഖേന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് നിവേദനവും നല്‍കിയിരുന്നു.