കേരളം

kerala

ETV Bharat / city

ലോക്ക്ഡൗണ്‍ നീട്ടിയാല്‍ സാധാരണക്കാര്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് സജി മഞ്ഞക്കടമ്പിൽ - ലോക്ക് ഡൗണ്‍ വാർത്തകള്‍

സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള ഒരോ കുടുബത്തിനും പ്രതിമാസം 5000 രൂപയെങ്കിലും നൽകാൻ തയാറാകണമെന്നും സജി മഞ്ഞക്കടമ്പില്‍ അവശ്യപ്പെട്ടു.

Saji ManjaKadampil about lockdown  lockdown latest news  ലോക്ക് ഡൗണ്‍ വാർത്തകള്‍  സജി മഞ്ഞക്കടമ്പിൽ
സജി മഞ്ഞക്കടമ്പിൽ

By

Published : Jun 15, 2021, 2:17 PM IST

കോട്ടയം: കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാവർക്കും പ്രതിരോധ വാക്സിൻ അടിയന്തരമായി വിതരണം ചെയ്യണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. ആശുപത്രികളിൽ മതിയായ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തുകയും കുറഞ്ഞ വരുമാനക്കാർക്കെങ്കിലും സൗജന്യ ചികിത്സ ഏർപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കുകയും ചെയ്യണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതു മൂലം ഓട്ടോ, ടാക്സി, ബസ്, തൊഴിലാളികളും, ചെറുകിട വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണെന്നും സജി പറഞ്ഞു. ഈ സാഹചര്യത്തിലും ത്രിതല പഞ്ചായത്തുകളുടെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ചെറുകിടക വ്യാപാരികളെയും, കർഷകരെയും ഭീഷണിപ്പെടുത്തിയുള്ള സംഭാവന പിരിവും തട്ടിപ്പും നാട്ടിൽ നിത്യ സംഭവമായിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.

also read:കോട്ടയത്ത് നാല് കൊവിഡ് ആശുപത്രികൾ കൂടി

സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള ഒരോ കുടുബത്തിനും പ്രതിമാസം 5000 രൂപയെങ്കിലും നൽകാൻ സർക്കാർ തയാറാകണമെന്നും സജി മഞ്ഞക്കടമ്പില്‍ അവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details