കോട്ടയം: 2025ൽ തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് എൽഡിഎഫ് കെ റെയിൽ ഓടിക്കും എന്ന് പറയുന്നത് മലർപ്പൊടിക്കാരന്‍റെ സ്വപ്‌നമാണെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ. കെ റെയിലുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിളിന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്നും സജി ആരോപിച്ചു.
K Rail | ചങ്ങനാശ്ശേരി എംഎല്‍എയുടെ നിലപാട് ഇരട്ടത്താപ്പെന്ന് സജി മഞ്ഞക്കടമ്പിൽ - saji manjakadambil against changanassery mla
കോട്ടയത്ത് സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സജി മഞ്ഞക്കടമ്പിൽ
കെ റെയില്‍: ചങ്ങനാശ്ശേരി എംഎല്‍എയുടെ നിലപാട് ഇരട്ടത്താപ്പെന്ന് സജി മഞ്ഞക്കടമ്പിൽ
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മുൻപ് കെ റെയില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ജനങ്ങൾക്കൊപ്പം സമരത്തിന് നേതൃത്വം നൽകിയ ചങ്ങനാശ്ശേരി എംഎല്‍എ, മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിന്‍റെ പേരിൽ ജനങ്ങളെ പൊലീസ് തല്ലി ചതച്ചപ്പോൾ നിയമസഭയിൽ കെ റെയിൽ സ്വപ്‌ന പദ്ധതിയാണെന്ന് പറയുന്നു.
എംഎല്‍എ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സജി മഞ്ഞക്കടമ്പിൽ.