പാലായില്‍ വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക് - പാലായില്‍ വാഹനാപകടം
ഇടമറ്റം സ്വദേശി കനാട്ട് തറ മിലാഷ് (21), ഇടനാട് സ്വദേശി പുത്തന്‍വീട്ടില്‍ അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്
![പാലായില്‍ വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക് Road accidents in Pala Two injured pala latest news പാലായില്‍ വാഹനാപകടം കോട്ടയം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7280516-thumbnail-3x2-ktm.jpeg)
കോട്ടയം: പാലാ സെന്‍റ് തോമസ് കോളജിന് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടമറ്റം സ്വദേശി കനാട്ട് തറ മിലാഷ് (21), ഇടനാട് സ്വദേശി പുത്തന്‍വീട്ടില്‍ അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആറുമാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്‌ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാര്‍ തുടര്‍ന്ന് വൈദ്യുതി പോസ്റ്റിലും ഇടിച്ചുകയറി. അപകടത്തില്‍ യുവാക്കളുടെ രണ്ട് കൈകള്‍ക്കും കാലുകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്.