കോട്ടയം: കേരളത്തിലെ രണ്ടാമത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജി ലാബിന് പാലാ ജനറല്‍ ആശുപത്രിയില്‍ തുടക്കം. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ലാബിന്‍റെ ഉത്ഘാടനം ജോസ് കെ.മാണി എം.പി നിർവഹിച്ചു. ആധുനിക രോഗനിര്‍ണ്ണയ ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു.
ബയോടെക്‌നോളജി ലാബിനൊപ്പം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വൈറോളജി & മോളികുലാര്‍ ബയോളജി വിഭാഗം കൂടി പാലായില്‍ എത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും ജോസ് കെ മാണി പറഞ്ഞു. കൂടാതെ റേഡിയോ സ്‌കാന്‍ വിഭാഗവും മലയോര മേഖലയുടെ ആവശ്യകത കണ്ടറിഞ്ഞ് ആര്‍.ജി.സി.ബിയുടെ ഒരു പ്രാദേശിക ഗവേഷണ കേന്ദ്രം കൂടി പാലായില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.