കേരളം

kerala

ETV Bharat / city

ജനപക്ഷത്തിനെതിരെയുള്ള അവിശ്വാസത്തിൽ ഭരണം പിടിച്ച് എല്‍ഡിഎഫ് - നിര്‍മ്മല മോഹന്‍

ജനപക്ഷം ഭരിച്ചിരുന്ന ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്‍റിനെ പുറത്താക്കിയശേഷമാണ് എല്‍ഡിഎഫ് പ്രതിനിധി പ്രസിഡന്‍റ് പദവിയിലെത്തിയത്

പൂഞ്ഞാർ തെക്കെക്കര ഗ്രാമപഞ്ചായത്ത്

By

Published : Jul 9, 2019, 1:06 PM IST

കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. സിപിഎം- സിപിഐ തര്‍ക്കം പരിഹരിച്ചതോടെ ജനപക്ഷം വിട്ട് എല്‍ഡിഎഫില്‍ എത്തിയ നിര്‍മല മോഹന്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ജനപക്ഷം ഭരിച്ചിരുന്ന ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്‍റിനെ പുറത്താക്കിയശേഷമാണ് എല്‍ഡിഎഫ് പ്രസിഡന്‍റ് പദവിയിലെത്തുന്നത്. സിപിഐ അംഗം എത്താതിരുന്നതുമൂലം ഇന്നലെ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കോറം തികയാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റി. കേരള കോണ്‍ഗ്രസ് എം-ന്‍റെ വോട്ടും എല്‍ഡിഎഫിന് ലഭിച്ചു. ചോലത്തടം വാര്‍ഡ് അംഗം റെജി ഷാജിയുടേതടക്കം 7 വോട്ടുകളാണ് നിര്‍മലയ്ക്ക് ലഭിച്ചത്. ജനപക്ഷത്തിലെ 5 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details