കോട്ടയം: കോട്ടയം അടിച്ചിറയിൽ റോഡിലെ കുഴിയിൽ മീൻ പിടിച്ച് പ്രതിഷേധം. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ആണ് മീനിനെ കുഴിയിൽ ഇറക്കിയ ശേഷം വല വീശി പിടിച്ചു പ്രതിഷേധിച്ചത്. ജോസഫ് ഗ്രൂപ്പ് ഉന്നത അധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ് സമരം ഉദ്ഘാടനം ചെയ്‌തു.
റോഡിലെ കുഴിയിൽ മീൻ കൃഷി; വേറിട്ട പ്രതിഷേധവുമായി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് - protest against potholes on roads
കോട്ടയം അടിച്ചിറയിലെ റോഡിലെ കുഴിയിലാണ് മീൻ പിടിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത്
റോഡിലെ കുഴിയിൽ മീൻ കൃഷി; വേറിട്ട പ്രതിഷേധവുമായി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്
പിഡബ്ല്യുഡിക്ക് കീഴിലുള്ള റോഡ് പുനർനിർമ്മിക്കാൻ എട്ടുമാസം മുൻപ് സർക്കാർ പണം അനുവദിച്ചിരുന്നു. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ല. മീഡിയ സെൽ സംസ്ഥാന കൺവീനർ ബിനു ചെങ്ങളം, ജെയ്‌സൺ ജോസഫ് തുടങ്ങി നിരവധി നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.