കേരളം

kerala

ETV Bharat / city

ജനകീയാസൂത്രണം ജനാധിപത്യസങ്കല്‍പ്പം അര്‍ഥപൂര്‍ണമാക്കിയെന്ന് വി.എന്‍ വാസവന്‍ - ജനകീയാസൂത്രണം

ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി വി.എന്‍ വാസവന്‍

Popular planning  democracy  VN Vasavan  വി.എന്‍ വാസവന്‍  ജനകീയാസൂത്രണം  സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി
ജനകീയാസൂത്രണം ജനാധിപത്യ സങ്കല്‍പ്പം അര്‍ത്ഥപൂര്‍ണമാക്കിയ പദ്ധതി; മന്ത്രി വി.എന്‍ വാസവന്‍

By

Published : Aug 17, 2021, 10:41 PM IST

കോട്ടയം : ജനാധിപത്യ സങ്കല്‍പ്പം അര്‍ഥപൂര്‍ണമാക്കിയ പദ്ധതിയാണ് ജനകീയാസൂത്രണമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തിലെ ദേശാഭിമാനികള്‍ സ്വപ്നം കണ്ടിരുന്നതുപോലെ ഗ്രാമീണ ജനജീവിതത്തെ പുരോഗതിയിലേക്ക് നയിക്കാനുതകുന്ന രീതിയില്‍ ഫലപ്രദമായി ഈ പദ്ധതി നടപ്പാക്കാന്‍ സാധിച്ചു.

ആ സങ്കല്‍പ്പത്തില്‍ പടുത്തുയര്‍ത്തിയ വികസന പ്രക്രിയയാണ് ഇപ്പോഴും തുടര്‍ന്നുവരുന്നത്. നിരവധി പേരുടെ കൂട്ടായ പരിശ്രമമാണ് ജനകീയാസൂത്രണത്തിന്‍റെ വിജയത്തിന് കരുത്തായതെന്നും മന്ത്രി പറഞ്ഞു.

ജനകീയാസൂത്രണം ജനാധിപത്യസങ്കല്‍പ്പം അര്‍ഥപൂര്‍ണമാക്കിയെന്ന് വി.എന്‍ വാസവന്‍

എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി, ജില്ല പൊലീസ് മേധാവി ഡി. ശിൽപ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ജില്ല പഞ്ചായത്തിന്‍റെ മുന്‍ പ്രസിഡന്‍റുമാരായ ലതിക സുഭാഷ്, അജിത സാബു, അഡ്വ. തോമസ് കുന്നപ്പള്ളി, ടി.എന്‍. രമേശന്‍, രാധ വി. നായര്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് മുന്‍ അംഗമായ ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍, ജനകീയാസൂത്രണ പദ്ധതി മുന്‍ റിസോഴ്സ് പേഴ്സണ്‍ ജേക്കബ് കുര്യാക്കോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Also read: ഐഎസ് ബന്ധം : കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ കോടതിയിൽ ഹാജരാക്കി

ജില്ല പഞ്ചായത്തിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ABOUT THE AUTHOR

...view details