കേരളം

kerala

ETV Bharat / city

വേമ്പനാട് കായലില്‍ മലിനീകരണം രൂക്ഷം; മത്സ്യസമ്പത്ത് കുറയുന്നു

കായൽ ജലത്തിൽ രാസമാലിന്യങ്ങളുടെ അളവ് കൂടുതലാണന്ന് അടുത്തിടെ നടന്ന പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നു.

വേമ്പനാട് കായൽ മലിനീകരണം  Pollution intensifies in Vembanad Lake  Vembanad Lake  വേമ്പനാട് കായല്‍  മലിനീകരണം
വേമ്പനാട് കായലില്‍ മലിനീകരണം രൂക്ഷം; മത്സ്യസമ്പത്ത് കുറയുന്നു

By

Published : Jul 9, 2020, 8:05 PM IST

കോട്ടയം: വേമ്പനാട് കായല്‍ വ്യാപകമായി മലിനപ്പെടുന്നത് കായലിലെ മൽസ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു. കായലിലെ അപൂര്‍വ ഇനം മൽസ്യങ്ങൾ വംശനാശ ഭീഷണിയിലാണ്. വേമ്പനാട് കായലിന്‍റെ പ്രധാന പ്രത്യേകതയായ കരിമീനു പോലും ഇന്ന് ദൗർലഭ്യം നേരിടുന്നതായാണ് മത്സ്യ ബന്ധനത്തിനെത്തുന്നവർ പറയുന്നു.

വേമ്പനാട് കായലില്‍ മലിനീകരണം രൂക്ഷം; മത്സ്യസമ്പത്ത് കുറയുന്നു

കായലിനോട് ചേർന്നുള്ള ഫാക്ടറികളിൽ നിന്നും മാലിന്യങ്ങൾ നദിയിലേക്ക് ഒഴുക്കുന്നതും, ഹൗസ് ബോട്ടുകളിൽ നിന്ന് തള്ളുന്ന മാലിന്യങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുൾപ്പെടെ തള്ളുന്നതും കായലിന്‍റെ അവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. കായൽ ജലത്തിൽ രാസമാലിന്യങ്ങളുടെ അളവ് കൂടുതലാണന്ന് അടുത്തിടെ നടന്ന പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നു. വേമ്പനാട് കായൽ സംരക്ഷണത്തിനായി ഫണ്ടുണ്ടങ്കിലും യാതൊരു പ്രവർത്തനങ്ങളും നടക്കുന്നില്ലന്നും ആരോപണമുണ്ട്. കായലിനെ സംരക്ഷിക്കാൻ ഉദ്ദേശിച്ചു പ്രഖ്യാപിച്ച പാക്കേജുകൾ എങ്ങുമെത്താതെ പോയി. കായൽ സംരക്ഷണത്തിന് വ്യക്തമായ പദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ കായലിലെ അവാസവ്യവസ്ഥ പൂർണമായും നശിക്കുമെന്നും അത് തടയാൻ അടിയന്തര ഇടപെടല്‍ വേണമെന്നുമാണ് ആവശ്യമുയരുന്നത്.

ABOUT THE AUTHOR

...view details