കോട്ടയം:മുളക്കുളം കാരിക്കോട് വളർത്തുനായയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ടോബി എന്ന നായയുടെ ഉടമസ്ഥരായ ശ്രീലക്ഷ്‌മി, സന്തോഷ് കുമാർ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പരാതിയെത്തുടർന്ന് നായയുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്‌തു.
ഐപിസി സെക്ഷൻ 429 പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഈ വകുപ്പ് പ്രകാരം കുറ്റം തെളിയിക്കാനായാൽ കുറ്റക്കാർക്ക് 5 വർഷം തടവും പിഴയും ലഭിക്കും. ഇന്നലെ രാവിലെയാണ് കടുത്തുരുത്തി, മുളക്കുളം ഭാഗത്ത് തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. സദൻ എന്ന മ്യഗസ്നേഹിയും പരാതി നൽകിയിട്ടുണ്ട്.