കേരളം

kerala

ETV Bharat / city

പൊലീസ് ഉദ്യോഗസ്ഥന്‍ ലോഡ്‌ജ് മുറിയില്‍ മരിച്ച നിലയില്‍ - പൊലീസുകാരന്‍ മരിച്ച നിലയില്‍ വാര്‍ത്ത

കുറിച്ചി ഔട്ട് പോസ്റ്റിലെ ശരവണ ഹോട്ടലിലാണ് സംഭവം. കുറിച്ചി സ്വദേശി മധു (52) ആണ് മരിച്ചത്. രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് മൃതദേഹം കണ്ടെത്തിയത്.

Police officer found dead  Police officer found dead news  Police officer found dead kottyam news  കോട്ടയം എ.ആർ പൊലീസ് ക്യാമ്പ്  പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍ വാര്‍ത്ത  പൊലീസുകാരന്‍ മരിച്ച നിലയില്‍ വാര്‍ത്ത  കോട്ടയത്ത് പൊലീസുകാരന്‍ മരിച്ച നിലയില്‍ വാര്‍ത്ത
പൊലീസ് ഉദ്യോഗസ്ഥന്‍ ലോഡ്‌ജ് മുറിയില്‍ മരിച്ച നിലയില്‍

By

Published : Oct 27, 2021, 12:39 PM IST

Updated : Oct 27, 2021, 1:08 PM IST

കോട്ടയം: കുറിച്ചി കാലായിൽപ്പടി സ്വദേശിയും എ.ആർ ക്യാമ്പിലെ ഗ്രേഡ് എ.എസ്.ഐയുമായിരുന്ന മധുസൂദനൻ നായരെ(മധു 52) ആണ് മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഏഴോടെയാണ് സംഭവം. കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന് മുകളിലെ താൽക്കാലിക ഷെഡ്ഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹൃദയാഘാതമാകാമെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രാവിലെ പുറത്തേക്ക് കാണാതിരുന്ന ഇദ്ദേഹത്തെ ഹോട്ടൽ ജീവനക്കാർ മുകളിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചിങ്ങവനം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.

Also Read:പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കാൻ പ്രത്യേക സമിതി

Last Updated : Oct 27, 2021, 1:08 PM IST

ABOUT THE AUTHOR

...view details