കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പിലേതിന് സമാനമായി കുട്ടനാട്ടിലും യു.ഡി.എഫിനെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് പി.ജെ ജോസഫിന്‍റേതെന്ന് ജോസ് കെ മാണി. കുട്ടനാട്ടിൽ രണ്ടില ചിഹ്നത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥിയുണ്ടാവുമെന്ന ജോസഫ് വിഭാഗത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണം. ജോസ്.കെ.മാണിയുടെ അഭിപ്രായങ്ങൾക്ക് അർഥമില്ലെന്നും തർക്കമില്ലാതെ കേരളാ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുമെന്നുമായിരുന്നു പി.ജെ ജോസഫിന്‍റെ പ്രഖ്യാപനം. എന്നാൽ കേരളാ കോൺഗ്രസ് എമ്മിന്‍റെ നിലപാടാണ് താൻ വ്യക്തമാക്കുന്നതെന്നും ചിഹ്നം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു.
കുട്ടനാട്ടിലും ജോസഫിന്‍റേത് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്ന് ജോസ് കെ മാണി - jose k mani kerala congress news
കുട്ടനാട്ടിൽ രണ്ടില ചിഹ്നത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥിയുണ്ടാവുമെന്ന ജോസഫ് വിഭാഗത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ പ്രതികരണം.
14 -15 തീയതികളിലായി ചരൽക്കുന്നിൽ വച്ച് നടക്കുന്ന യോഗത്തിന് ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. ചിഹ്നം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാന്‍ 13-ാം തിയതി തെരഞ്ഞെടുപ്പ് കമ്മിഷൻ ഇരുമുന്നണിയുടേയും നേതാക്കളെ വിളിച്ചിട്ടുണ്ട്. പാലാ അകലക്കുന്നം ഗ്രാമപഞ്ചായത്തിലടക്കം ജോസഫ് വിഭാഗം സ്ഥാനാർഥിയാണ് രണ്ടില ചിഹ്നത്തിൽ മത്സരിച്ചത്. കുട്ടനാട്ടിലും ഇത് ആവർത്തിക്കപ്പെടുമെന്ന പ്രതിക്ഷയിലാണ് ജോസഫ് വിഭാഗം. ചങ്ങനാശ്ശേശി നഗരസഭ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ അധികാര മാറ്റം സംബന്ധിച്ച തര്‍ക്കങ്ങൾ പ്രാദേശികമായി തന്നെ ഒത്തുതീർപ്പിലെത്തിക്കുമെന്നും ജോസ്.കെ.മാണി വ്യക്തമാക്കുന്നു.