കേരളം

kerala

ETV Bharat / city

നെയ്യാറ്റിന്‍കര ആത്മഹത്യ : കൊലക്കേസ് ചുമത്തണണമെന്ന് പിസി ജോര്‍ജ്ജ്

കേരളത്തില്‍ ബിജെപി അനുകൂല തരംഗമാണുള്ളതെന്നും പി.സി ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ : ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കേസ് ചുമത്തണണമെന്ന് പി സി ജോര്‍ജ്ജ്

By

Published : May 15, 2019, 6:07 PM IST

കോട്ടയം : 20 ലക്ഷം രൂപയ്ക്ക് മുകളില്‍ കടമെടുത്തവരെ മാത്രമേ സര്‍ഫാസി നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാവൂ എന്ന് പി സി ജോര്‍ജ്ജ് എംഎല്‍എ. പൊലീസും മറ്റ് സംവിധാനങ്ങളും സമ്പന്നന്മാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കേസ് ചുമത്തണണമെന്നും പി സി ജോര്‍ജ്ജ് കോട്ടയത്ത് ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ : ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കേസ് ചുമത്തണണമെന്ന് പി സി ജോര്‍ജ്ജ്
പെരിയ കൊലപാതകത്തിലെ പൊലീസിന്‍റെ നടപടി ശരിയല്ല. കേരളത്തില്‍ ബിജെപി അനുകൂല തരംഗമാണുള്ളത്. ജോസ് കെ മാണി ചരട് പൊട്ടിയ പട്ടം പോലെയാണെന്ന് പറഞ്ഞ ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസ് പിരിച്ചു വിടണമെന്നും കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details