കോട്ടയം: ഇന്ധന വിലവര്‍ധനവിനെതിരെ കൊച്ചിയില്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് പി.സി ജോർജ്. ജനകീയ പ്രശ്‌നങ്ങളുടെ പേരിലായിരുന്നു സമരം. ഈ സമരത്തെ അവഹേളിക്കുകയാണ് നടൻ ചെയ്‌തത്.
കലാകാരനാണെങ്കില്‍ എന്ത് ഊളത്തരവും കാണിയ്ക്കാമോ? ജോജുവിന്‍റേത് ഷൈനിങ്ങായിരുന്നുവെന്നും പി.സി ജോര്‍ജ് പരിഹസിച്ചു. ജോജു സമരക്കാർക്കിടയിലേക്ക് പോകുന്നത് പൊലീസ് തടഞ്ഞില്ല. രണ്ടുദിവസം മുൻപേ നോട്ടീസ് നൽകിയാണ് കോൺഗ്രസ് സമരം നടത്തിയത്.