കോട്ടയം :സരിത എസ് നായരുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ, സ്വപ്‌ന സുരേഷ് തനിക്ക് നൽകിയ കത്ത് പുറത്തുവിട്ട് പിസി ജോർജ്. സ്വപ്‌ന ഒപ്പിട്ട മൂന്ന് പേജുള്ള കത്താണ് കോട്ടയം പ്രസ് ക്ലബ്ബിലെ വാർത്താസമ്മേളനത്തില്‍ പി.സി ജോർജ് പുറത്തുവിട്ടത്.
തിരുവനന്തപുരത്തുവച്ച് നേരിൽ കണ്ടപ്പോഴാണ് കത്ത് തനിക്ക് നൽകിയതെന്നും രണ്ട് തവണയായി രണ്ട് കത്തുകൾ തന്നുവെന്നും പിസി ജോർജ് പറഞ്ഞു. സ്വർണക്കടത്ത് സിബിഐ അന്വേഷിക്കണമെന്നായിരുന്നു സ്വപ്‌നയുടെ ആവശ്യം. സ്വപ്‌ന വീണ്ടും തന്നെ കാണാൻ വരാമെന്ന് പറഞ്ഞിട്ട് ഒഴിഞ്ഞുമാറിയെന്നും പി സി ജോർജ് പറഞ്ഞു.
'മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം 660 കിലോ സ്വർണം കടത്തി' ; സ്വപ്‌നയുടെ കത്ത് പുറത്തുവിട്ട് പിസി ജോർജ് 22 തവണയായി 30 കിലോ വീതമുള്ള ബാഗുകളിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം 660 കിലോ സ്വർണം, കുറഞ്ഞത് കടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന തന്നോട് പറഞ്ഞിട്ടുണ്ട്. ബാഗിൽ കറൻസി കടത്തിയെന്ന് കത്തിൽ സ്വപ്‌ന വ്യക്തമാക്കുന്നുണ്ട്. രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ കത്തിൽ ഉണ്ട്. ഏറ്റവും വലിയ കള്ളക്കടത്തുകാരനായ സരിത്തിനെ ഈ കേസിൽ മാപ്പുസാക്ഷിയാക്കി മുഖ്യമന്ത്രി ഒത്തുകളിക്കുകയാണെന്നും പി.സി ജോർജ് ആരോപിച്ചു.
മുഖ്യമന്ത്രിയും മക്കളും എങ്ങനെ ശത കോടീശ്വരര്‍ ആയെന്നത് പരിശോധിക്കണം. പിണറായി ഏതൊക്കെ സ്ഥാനങ്ങളിൽ ഇരുന്നിട്ടുണ്ടോ അപ്പോഴൊക്കെ മോഷ്ടിച്ചിട്ടുണ്ട്. വൈദ്യുതി മന്ത്രി ആയപ്പോഴുള്ള ലാവ്‌ലിൻ ഇടപാട് ഉദാഹരണമാണ്. പിണറായിയുടെ കൊള്ളക്കെതിരെ പ്രതികരിക്കേണ്ടത് ഡിവൈഎഫ്ഐ ആണെന്നും അദ്ദേഹം പരിഹസിച്ചു.