കോട്ടയം: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ പുതിയ സാഹചര്യങ്ങളെ പരിഹസിച്ച് പി.സി ജോർജ് എം.എൽ.എ. അണയാൽ പോകുന്ന തീയാണ് ജോസഫും ജോസ് കെ. മാണിയുമെന്നായിരുന്നു പി.സി ജോർജിന്‍റെ പരിഹാസം.
ജോസ് കെ. മാണിയും ജോസഫും അണയാൻ പോകുന്ന തീയെന്ന് പി.സി ജോര്‍ജ് - ജോസ് കെ മാണി
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിധിയിൽ ഹൈക്കോടതിയിൽ അപ്പീൽ പോവുകയെന്നത് പി.ജെ ജോസഫ് കാണിക്കുന്ന വലിയ മണ്ടത്തരങ്ങളിൽ ഒന്നായിരിക്കുമെന്നും, ജോസഫിന് പുതിയ പാർട്ടിയുണ്ടാക്കുക മാത്രമേ രക്ഷയുള്ളുവെന്നും പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു.
ഒന്ന് ആളിക്കത്തി കരിംതിരിയായി, മറ്റൊന്ന് ആളിക്കത്തുന്നു എന്ന് വേണമെങ്കിലും അതും കരിംതിരിയാവാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിധിയിൽ ഹൈക്കോടതിയിൽ അപ്പീൽ പോവുകയെന്നത് പി.ജെ ജോസഫ് കാണിക്കുന്ന വലിയ മണ്ടത്തരങ്ങളിൽ ഒന്നായിരിക്കുമെന്നും, ജോസഫിന് പുതിയ പാർട്ടിയുണ്ടാക്കുക മാത്രമേ രക്ഷയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ കൂട്ട് പിടിച്ച് കേരളാ ജനപക്ഷത്തിന്‍റെ നേതൃത്വത്തിൽ പുതിയ മുന്നണി രൂപീകരിക്കുമെന്നും മുന്നണിയുടെ കോർ കമ്മറ്റി രൂപീകരണം പൂത്തിയാക്കി അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സെപ്‌റ്റംബർ ഏഴാം തിയതി ആലപ്പുഴയിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും പി.സി ജോർജ് വ്യക്തമാക്കി.