സ്പ്രിംഗ്ലര്‍ വിവാദം; മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി.സി ജോര്‍ജ് - PC George MLA
മുഖ്യമന്ത്രി നല്‍കിയ വിശദീകരണം സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണെന്നും പി.സി ജോര്‍ജ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു
![സ്പ്രിംഗ്ലര്‍ വിവാദം; മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി.സി ജോര്‍ജ് മുഖ്യമന്ത്രിയുടെ വിശദീകരണം സ്പ്രിംഗ്ലര്‍ വിവാദം പിണറായി വിജയന്‍ സ്പ്രിംഗ്ലര്‍ വിവാദം പൂഞ്ഞാര്‍ എംഎല്‍എ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് PC George MLA chief minister's explanation in the sprinkler controversy](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6828810-1000-6828810-1587117821403.jpg)
കോട്ടയം:സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് അറിയിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് രംഗത്ത്. മുഖ്യമന്ത്രി നല്‍കിയ വിശദീകരണം സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതാണെന്നും പി.സി ജോര്‍ജ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. മന്ത്രിസഭ അറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയ സാഹചര്യം വിശദീകരിക്കണമെന്നും കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. കരാറിന്‍റെ നിബന്ധനകളും വിശദാംശങ്ങളും അറിയാന്‍ കേരള ജനതക്ക് ആഗ്രഹമുണ്ടെന്നും അത് പുറത്തുവിടണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.