കോട്ടയം : കേരള ജനപക്ഷം സെക്യുലര്‍ പാർട്ടിയുടെ ചെയർമാനായി പി.സി ജോർജിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച കോട്ടയത്ത് ചേർന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിന്‍റേതാണ് തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് പി.സി ജോർജ് പാർട്ടിയുടെ ചെയർമാൻ പദവി ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്.
കേരള ജനപക്ഷം സെക്യുലര്‍ പാർട്ടി ചെയർമാനായി പി.സി ജോർജ് - കേരള ജനപക്ഷം സെക്കുലർ
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് പിസി പാർട്ടി നേതൃത്വത്തിലേക്കെത്തുന്നത്.
പി.സി ജോർജ്
also read:'ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കണം'; വിവാദ പരാമർശം ആവർത്തിച്ച് പി.സി ജോർജ്
തുടര്‍ച്ചയായ രണ്ടാം തവണയും ഒറ്റയ്‌ക്ക് മത്സരിച്ച പിസി ജോര്‍ജ് ഇടതുപക്ഷ സ്ഥാനാർഥിയായ സെബാസ്റ്റ്യൻ കുളത്തിങ്കലിനോടാണ് തോറ്റത്. 11,404 വോട്ടുകള്‍ക്കായിരുന്നു കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയുടെ ജയം. ഇതോടെ 40 വര്‍ഷം നീണ്ട പൂഞ്ഞാര്‍ മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചരിത്രം തിരുത്തപ്പെട്ടു.