19 പാർലമെന്‍റ് മണ്ഡലങ്ങളിൽ കേരള ജനപക്ഷം ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ചെയർമാൻ പിസി ജോർജ്. കോട്ടയം മണ്ഡലത്തിൽ പിജെ ജോസഫ് മത്സരിക്കുകയാണെങ്കിൽ പിന്തുണക്കുമെന്നും പത്തനംതിട്ടയിൽ പാർട്ടി ആവശ്യപ്രകാരം താൻ തന്നെ സ്ഥാനാർഥിയാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മണ്ഡലങ്ങളിൽ വിജയവും മറ്റു മണ്ഡലങ്ങളിൽ ശക്തി തെളിയിക്കലാണ് ലക്ഷ്യമെന്നും പിസി ജോർജ് വ്യക്തമാക്കി.
കോൺഗ്രസുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് കത്ത് നൽകിയിട്ട് നാളിതുവരെ മറുപടി ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പാർട്ടിയുടെ ശക്തി തെളിയിക്കാൻ കേരള ജനപക്ഷം ഒറ്റക്ക് മത്സര രംഗത്തേക്ക് ഇറങ്ങുന്നത്. ഇന്ന് ചേർന്ന സംസ്ഥാന കമ്മറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കോട്ടയം മണ്ഡലത്തിൽ പിജെ ജോസഫ് മത്സരിച്ചാൽ പിന്തുണക്കും. മറ്റ് 19 മണ്ഡലങ്ങളിലും പാർട്ടിയുടെ സ്വന്തം സ്ഥാനാർഥികൾ മത്സരിക്കും. പത്തനംതിട്ട, തിരുവനന്തപുരം. ചാലക്കുടി മണ്ഡലങ്ങളിൽ വിജയം തന്നെയാണ് പാർട്ടി ലക്ഷ്യം. മറ്റ് മണ്ഡലങ്ങളിൽ ജനപക്ഷത്തിന്‍റെ ശക്തി തെളിയിക്കും. പിസി ജോർജ് പറഞ്ഞു