കോട്ടയം:മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പിസി ജോർജ്. മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോള്‍ മകളും വിദേശത്ത് പോകുന്നത് ഇ.ഡി അന്വേഷിക്കണമെന്നും വീണ വിജയന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാരിസ് അബൂബക്കറിന്‍റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റുണ്ട്. ഈ റാക്കറ്റിൽ മുഖ്യമന്ത്രിക്കും മകൾക്കും പങ്കുണ്ടെന്നും പിസി ജോർജ് ആരോപിച്ചു.
'മുഖ്യമന്ത്രിയും മകളും സാമ്പത്തിക റാക്കറ്റിലെ പങ്കാളികൾ': വീണ്ടും ആരോപണം ഉന്നയിച്ച് പിസി ജോർജ് - മുഖ്യമന്ത്രിയും മകളും സാമ്പത്തിക റാക്കറ്റിലെ പങ്കാളികളെന്ന് പിസി ജോർജ്
മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോള്‍ മകളും വിദേശത്ത് പോകുന്നത് ഇ.ഡി അന്വേഷിക്കണമെന്നും പിസി ജോർജ്
'മുഖ്യമന്ത്രിയും മകളും സാമ്പത്തിക റാക്കറ്റിലെ പങ്കാളികൾ'; വീണ്ടും ആരോപണം ഉന്നയിച്ച് പിസി ജോർജ്
അതേസമയം സോളാർ കേസിലെ പ്രതിയുടെ പരാതിയിൽ ബലാത്സംഗ കേസിൽ തനിക്കെതിരെ കള്ള സാക്ഷി ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പിസി ജോർജ് പറഞ്ഞു. താൻ കണ്ടിട്ടില്ലാത്ത ഒരാൾ തന്നെയും സോളാർ കേസിലെ പ്രതിയായ പരാതിക്കാരെയും കണ്ടെന്ന് പറയുന്നു. കൂടാതെ തന്‍റെ ഭാര്യയെ പ്രതിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സാമ്പത്തിക നഷ്‌ടത്തിന് കേസ് കൊടുക്കുമെന്നും പിസി ജോർജ് പറഞ്ഞു.