കോട്ടയം:കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്‌ത പിണറായി വിജയൻ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പിസി ജോർജ്. പദവി ദുരുപയോഗം ചെയ്‌ത് സത്യപ്രതിജ്ഞാലംഘനം നടത്തിയ പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദവി ദുരുപയോഗം ചെയ്‌തു; പിണറായി വിജയൻ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പിസി ജോർജ് - Kannur University Vice Chancellor Appointment
സത്യപ്രതിജ്ഞാലംഘനം നടത്തിയ പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പിസി ജോർജ്
അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിൻ്റെ ശോഭ കെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് എന്ന് കരുതാതെ വയ്യെന്നും പിസി ജോർജ് പറഞ്ഞു. കൂടാതെ ലാവ്‌ലിൻ കേസ് മാറ്റിവെക്കാൻ ഇടപെടുന്നുണ്ടോ എന്ന് ഗവർണർ വ്യക്തമാക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയും ഭാര്യയും മകളും പ്രതിസ്ഥാനത്ത് എത്തേണ്ടവരാണ് എന്ന വസ്‌തുത ഗവർണർ പരാമർശിക്കാതിരുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.